ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ 100 ദിവസത്തെ കൗണ്ട് ഡൗണിന്റെ ഭാഗമായി ഖത്തര്‍ എയര്‍വേയ്സ് യൂറോപ്പില്‍ സംഘടിപ്പിക്കുന്ന ‘ദി ജേര്‍ണി ടൂര്‍’ ഇന്ന് ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ 100 ദിവസത്തെ കൗണ്ട് ഡൗണിന്റെ ഭാഗമായി ഖത്തര്‍ എയര്‍വേയ്സ് യൂറോപ്പില്‍ സംഘടിപ്പിക്കുന്ന ‘ദി ജേര്‍ണി ടൂര്‍’ ഇന്ന് ആരംഭിക്കും . നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ നിരവധി ഭാഗ്യശാലികള്‍ക്ക് അവസരം നല്‍കുന്ന യൂറോപ്പിലുടനീളമുള്ള ഇന്ററാക്ടീവ് ബസ് ടൂറാണ് ദി ജേര്‍ണി ടൂര്‍’. ഖത്തര്‍ എയര്‍വേയ്സിന്റെ ബ്രാന്‍ഡഡ് ബസ് യൂറോപ്പിലുടനീളം പര്യടനം നടത്തും.
ഖത്തറിന്റെയും ഫിഫ ലോകകപ്പിന്റെയും ആദ്യ മെറ്റാ ഹ്യൂമന്‍ ക്യാബിന്‍ ക്രൂ ആയ സാമയെ കാണാനും അവിശ്വസനീയമാംവിധം കഴിവുള്ള നെയ്മര്‍ ജൂനിയറുമായി സംവദിക്കാനും അവസരം നല്‍കുന്നതോടൊപ്പം കളിയാരാധകര്‍ക്ക് അവരുടെ കഴിവുകള്‍ പരീക്ഷിക്കാനുള്ള അവസരം ഉള്‍പ്പെടെ നിരവധി സംവേദനാത്മക അനുഭവങ്ങള്‍ സമ്മാനിക്കും.
ഇന്ന് ലണ്ടനില്‍ നിന്നും ആരംഭിക്കുന്ന ിയാഴ്ച ‘ദി ജേര്‍ണി ടൂര്‍’, യൂറോപ്പിലുടനീളമുള്ള നിരവധി നഗരങ്ങളിലൂടെ കടന്നുപോകും.
ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബ്രസ്സല്‍സ്, ആംസ്റ്റര്‍ഡാം, ബെര്‍ലിന്‍, മ്യൂണിക്ക്, ഫ്രാങ്ക്ഫര്‍ട്ട്, ഡസല്‍ഡോര്‍ഫ്, കോപ്പന്‍ഹേഗന്‍, സൂറിച്ച്, പാരീസ്, മാഡ്രിഡ്, ബാഴ്സലോണ എന്നിവിടങ്ങളില്‍ പ്രതേ്യകം
സ്റ്റോപ്പുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.