
Breaking News
ഫിഫ 2022, 100 ദിവസത്തെ കൗണ്ട് ഡൗണ്‍ ആഘോഷത്തിന്റെ കലാശക്കൊട്ടില്‍ ശ്രദ്ധേയ സാന്നിധ്യമായി ഖത്തര്‍ മഞ്ഞപ്പട
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കാല്‍പന്തുകളിയാരാധകരുടെ ആവേശമായ ഖത്തര്‍ മഞ്ഞപ്പട കളിക്കളങ്ങളില്‍ സജീവമാണ് . കഴിഞ്ഞ ദിവസം ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ 100 ദിവസത്തെ കൗണ്ട് ഡൗണ്‍ ആഘോഷത്തിന്റെ കലാശക്കൊട്ടിലും ശ്രദ്ധേയ സാന്നിധ്യമായി ഖത്തര്‍ മഞ്ഞപ്പട സ്വദേശികളുടേയും വിദേശികളുടേയും മനം കവര്‍ന്നു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാള്‍ ഓഫ് ഖത്തറിലെത്തിയ മലയാളികളുടെ നേതൃത്വത്തിലുള്ള ഖത്തര്‍ മഞ്ഞപ്പട സംഘാടകരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി .
ഖത്തറിന്റെ കായികാവേശം വാനോളമുയര്‍ത്തിയ മഞ്ഞപ്പടയുടെ താളാത്മകമായ പരേഡും വാദ്യമേളങ്ങളും ഫിഫ ലോകകപ്പിലേക്കുള്ള 100 ദിവസത്തെ കൗണ്ട് ഡൗണ്‍ ആഘോഷത്തിന്റെ കലാശക്കൊട്ട് അവിസ്മരണീയമാക്കി.