ഫിഫ കൊക്കകോള പുതിയ ലോക റാങ്കിംഗ് പ്രഖ്യാപിച്ചു, ബ്രസീല്‍ തന്നെ മുന്നില്‍
റഷാദ്് മുബാറക്
ദോഹ. ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് എഡിഷന് വിസിലുയരുവാന്‍ 85 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കായിക ലോകത്തും കാല്‍പന്തുകളിയാരാധകരിലും ആവേശം വിതറി ഏറ്റവും പുതിയ ഫിഫ കൊക്കകോള ലോക റാങ്കിംഗ് പ്രഖ്യാപിച്ചു. ബ്രസീല്‍ തന്നെയാണ് ലിസ്റ്റില്‍ മുന്നില്‍.
ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ബ്രസീല്‍, ബെല്‍ജിയം, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്‌ളണ്ട്, സ്‌പെയിന്‍ ഇറ്റലി, നെതര്‍ലാന്റ്‌സ്, പോര്‍ട്ടുഗല്‍, ഡെന്‍മാര്‍ക്ക് എന്നിവയാണ് ആദ്യ പത്ത് സ്ഥാനത്തുള്ള രാജ്യങ്ങള്‍.
ആതിഥേയ രാജ്യമായ ഖത്തറിന്നാല്‍പത്തിയെട്ടാം സ്ഥാനവും സൗദി അറേബ്യക്ക് അമ്പത്തിമൂന്നാം സ്ഥാനവുമാണുള്ളത്.
ബോട്‌സ്വാനയും മൗറിറ്റാനിയയുമാണ് ലിസ്റ്റ് മികച്ച പുരോഗതി നേടിയത്. ഇരു രാജ്യങ്ങളും നേരത്തെയുണ്ടായിരുന്നതിലും മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് റാങ്കിംഗില്‍ ഇടമുറപ്പിച്ചത്.
അടുത്ത ഫിഫ കൊക്കകോള ലോക റാങ്കിംഗ് 2022 ഒക്ടോബര്‍ 6-ന് പ്രസിദ്ധീകരിക്കും.