Breaking News
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാറുകള്‍ മോഷ്ടിച്ച രണ്ട് പേരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാറുകള്‍ മോഷ്ടിച്ച രണ്ട് പേരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.രാജ്യത്തെ മോഷണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗം രൂപീകരിച്ച ശേഷമാണ് രണ്ടുപേരെ പിടികൂടി കസ്റ്റഡിയിലെടുത്തത്. പിടികൂടിയ രണ്ട് പേരും അറബ് വംശജരാണെന്നാണറിയുന്നത്.
വാഹനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമാണെന്നുറപ്പുവരുത്താന്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓര്‍മ്മിപ്പിക്കുകയും, സംശയാസ്പദമായ എന്തെങ്കിലും കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 999 എന്ന നമ്പറില്‍ അറിയിക്കുകയും വേണമെന്നാവശ്യപ്പെടുകയും ചെയ്തു.