Local News
സൗജന്യ കരിയര്‍ ഗൈഡന്‍സ് ഇന്ന്

ദോഹ. പ്ലസ് ടൂ വിനു ശേഷം എന്ത് എന്ന സംശയത്തില്‍ നില്‍ക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇന്ത്യയിലെയും, വിദേശത്തെയും വിവിധ കോഴ്‌സുകളെയും, കോളേജുകളെയും പരിചയപ്പെടുത്തുന്ന സൗജന്യ കരിയര്‍ ഗൈഡന്‍സ് ഇന്ന് വൈകുന്നേരം 7 മണി മുതല്‍ 8.30 വരെ സല്‍വ റോഡ് എം.ആര്‍.എ ഹാളില്‍ നടക്കും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വ്യക്തിഗത കൗണ്‍സിലിംഗിനും അവസരമുണ്ടാകും.
താല്‍പര്യമുളളവര്‍ +97450457744 എന്ന വാട്‌സ് അപ്പ് നമ്പറില്‍ ബന്ധപ്പെടുക.



