
Archived Articles
തര്‍ബിയ്യ ക്ലാസുകള്‍ ശനിയാഴ്ച ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ :ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സ്റ്റുഡന്‍സ് വിംഗിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന തര്‍ബിയ സ്റ്റുഡന്‍സ് ലേര്‍ണിംഗ് ഫോറത്തിന്റെ 2022-23 വര്‍ഷത്തെ മത പഠന ക്ലാസിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.
സെപ്റ്റംബര്‍ 10 ശനിയാഴ്ച ഖത്തര്‍ സമയം വൈകിട്ട് 4:15 ന് (ഇന്ത്യന്‍ സമയം 6:45) സൂം പ്ലാറ്റ് ഫോമില്‍ നടക്കുന്ന ആദ്യ ക്ലാസ്സ് കുവൈറ്റ് അമേരിക്കന്‍ അക്കാഡമി പ്രൊഫസര്‍ അഷ്‌റഫ് മദനി ഏകരൂല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഓണ്‍ലൈന്‍ പഠന സംരംഭം ആയതിനാല്‍ ഏത് രാജ്യത്തുമുള്ള ഡിഗ്രി തലം വരെയുള്ള മലയാളി വിദ്യാര്‍ത്ഥി വിദ്യാര്‍ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.മീറ്റിംഗ് ഐഡി 89381673230
പാസ്സ്വേര്‍ഡ് 002619 കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 31576264/66292771