
ഉപഭോഗയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ വിറ്റതിന് വകറയിലെ ഒരു സ്ഥാപനം രണ്ട് മാസത്തേക്ക് പൂട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ. ഉപഭോഗയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ വിറ്റതിന് വകറയിലെ ഒരു സ്ഥാപനം രണ്ട് മാസത്തേക്ക് പൂട്ടി. അല്‍ വക്രയിലെ സഹ്റത്ത് അല്‍ഫയ്ഹ ഫുഡ്സ്റ്റഫ് ട്രേഡിംഗ്’ എന്ന സ്ഥാപനമാണ് രണ്ട് മാസത്തേക്ക് അടച്ചുപൂട്ടുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട റിപ്പോര്‍ട്ടില്‍ മന്ത്രാലയം വ്യക്തമാക്കി.
മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച് 1990 ലെ 8-ാം നമ്പര്‍ നിയമം ഭക്ഷ്യ സ്ഥാപനം ലംഘിച്ചതായി മന്ത്രാലയം സ്ഥിരീകരിച്ചു