കൗമാര പ്രായത്തില്‍ ധാര്‍മിക പരിശീലനം നല്‍കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: അഷ്റഫ് മദനി
അമാനുല്ല വടക്കാങ്ങര
ദോഹ: മാനസികവും ശാരീരികവുമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോകുന്ന കൗമാര പ്രായത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ധാര്‍മിക അധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ‘ തര്‍ബിയ്യ’ സംഗമം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വിചക്ഷകനും കുവൈറ്റിലെ അമേരിക്കന്‍ ക്രിയേറ്റിവിറ്റി അക്കാദമി അധ്യാപകനുമായ അഷ്റഫ് മദനി ഏകലൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
മാനവിക മൂല്യങ്ങളില്‍ നിന്നും ഇസ് ലാമിക അധ്യാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥി സമൂഹത്തെ വ്യതിചലിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിരെ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുജീബ് റഹ്‌മാന്‍ മിഷ്‌കതി, സ്വലാഹുദ്ദീന്‍ സ്വലാഹി,മുഹമ്മദ് അസ്ലം, ജൈസല്‍ ബാലുശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരങ്ങളില്‍ നടക്കുന്ന തര്‍ബിയ്യ തുടര്‍ മത പഠന കോഴ്‌സിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ 66292771,31576264 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.