Uncategorized
തുറസ്സായ സ്ഥലങ്ങളിലെ വേനല്‍ക്കാല ജോലി നിയന്ത്രണം ഇന്ന് അവസാനിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ തുറസ്സായ സ്ഥലങ്ങളിലെ വേനല്‍ക്കാല ജോലി നിയന്ത്രണം ഇന്ന് അവസാനിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
വേനല്‍ ചൂടിന്റെ പിരിമുറുക്കത്തില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സംബന്ധിച്ച് 2021-ലെ 17-ാം നമ്പര്‍ മന്ത്രിതല പ്രമേയം അനുസരിച്ചാണ് ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ തുറസ്സായ സ്ഥലങ്ങളിലെ വേനല്‍ക്കാല ജോലി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ കാലയളവില്‍ 10 മണി മുതല്‍ 3.30 വരെ വിശ്രമമനുവദിക്കണമെന്നാണ് നിയമം.