
Breaking News
ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തി. അടുത്തിടെ സ്‌കൂള്‍ ബസ്സിലുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു.
ഇന്ത്യന്‍ സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ പരിപൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പ്രതിബദ്ധത ആവര്‍ത്തിച്ചു. വിദ്യാഭ്യാസ സഹകരണവും സ്‌കൂള്‍ കാര്യങ്ങളും അവലോകനം ചെയ്തു.