Archived Articles
ലോകകപ്പാവേശം പകരുന്ന ആക്ടിവേഷന്‍ കേന്ദ്രങ്ങളുമായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി
അമാനുല്ല വടക്കാങ്ങര
ദോഹ. കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും ലോകകപ്പാവേശം പകരുവാന്‍ സഹായകമായ ആക്ടിവേഷന്‍ കേന്ദ്രങ്ങളുമായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി രംഗത്ത്.
രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മോളുകളായ പ്ലേസ് വെന്‍ഡോം, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളിലാണ് സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ ആകര്‍ഷകവും സംവേദനാത്മകവുമായ ഗെയിമുകളും ആക്ടിവിറ്റികളുമായി സുപ്രീം കമ്മിറ്റി രംഗത്തെത്തിയത്. സെപ്തംബര്‍ 22 ന് ആരംഭിച്ച ഈ കേന്ദ്രങ്ങള്‍ ഒക്ടോബര്‍ 5 വരെ തുടരും.
ലോക കപ്പ് ഖത്തറിനെയും ആതിഥേയ രാജ്യത്തിന്റെ ടൂറിസം സൗകര്യങ്ങളേയും അടയാളപ്പെടുത്തുന്ന ആക്ടിവേഷന്‍ കേന്ദ്രങ്ങളില്‍ വാരാന്ത്യങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.