Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ അനധികൃത സ്ട്രീറ്റ് റേസിങ്ങിന് രണ്ടുപേര്‍ അറസ്റ്റില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ അനധികൃത സ്ട്രീറ്റ് റേസിങ്ങിന് രണ്ടുപേര്‍ അറസ്റ്റില്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഉദ്യോഗസ്ഥരാണ് ദോഹ റോഡില്‍ റേസിങ്ങിനിടെ പിടികൂടിയ രണ്ട് വാഹനങ്ങളുടെ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തത്.
അല്‍ മജ്ദ് റോഡില്‍ രണ്ട് ഡ്രൈവര്‍മാര്‍ മത്സരിക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി.

ട്രാഫിക് വകുപ്പ് അധികൃതര്‍ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യുകയും അവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അനധികൃത സ്ട്രീറ്റ് റേസിംഗ് നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.

തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തുവാന്‍ എല്ലാവരും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ട്രാഫിക് വകുപ്പ് പൊതുജനങ്ങളോടാവശ്യപ്പെട്ടു.

 

Related Articles

Back to top button