Archived Articles

സ്‌നേഹമല്‍ഹാര്‍ ഖത്തറില്‍ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ദീര്‍ഘകാല പ്രവാസിയായ നാസിമുദ്ദീന്‍ കെ മരക്കാറിന്റെ പ്രഥമ നോവലായ ‘സ്‌നേഹമല്‍ഹാര്‍’ ഖത്തറില്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരി ശീല ടോമിക്ക് ആദ്യ പ്രതി നല്‍കി ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബുവാണ് നോവല്‍ പ്രകാശനം ചെയ്തത്.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, എം.ടി നിലമ്പുര്‍, റേഡിയോ മലയാളം സി.ഇ.ഒ. അന്‍വര്‍ ഹുസൈന്‍, തനിമ ഡയറക്ടര്‍ ആര്‍. എസ്. അബ്ദുല്‍ ജലീല്‍ , എഫ്.സി.സി. ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കീഴിശ്ശേരി, ത്രിശൂര്‍ ജില്ലാ സൗഹൃദവേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, ലോക കേരള സഭാ അംഗം ഷൈനി കബീര്‍, ഫൈസല്‍ ഹംസ (മീഡിയ വണ്‍) ശ്രീദേവി (മലയാള മനോരമ) തുടങ്ങിയവര്‍ സംസാരിച്ചു.
അഷ്റഫ് മടിയാരി സ്വാഗതവും ഷംന ആസ്മി നന്ദിയും പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!