Uncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് റൗണ്ട് ഓഫ് 16 മല്‍സരങ്ങള്‍ക്ക് ഉജ്വല തുടക്കം, ആദ്യദിനം ഓസ്‌ട്രേലിയയും തജക്കിസ്ഥാനും ജേതാക്കള്‍

ദോഹ. ഖത്തറില്‍ നടന്നുവരുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് റൗണ്ട് ഓഫ് 16 മല്‍സരങ്ങള്‍ക്ക് ഉജ്വല തുടക്കം, ആദ്യദിനം ഓസ്‌ട്രേലിയയും തജക്കിസ്ഥാനും ജേതാക്കള്‍ .

ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത

നാല് ഗോളുകള്‍ക്ക് ഇന്തോനേഷ്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ക്വാര്‍ട്ടറിലേക്ക് കടന്നത്.
വൈകുന്നേരം 7 മണിക്ക് അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തിലെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5- 3 ന് യു.എ.ഇയെ തകര്‍ത്താണ് തജിക്കിസ്ഥാന്‍ ജയിച്ചത്.

ഇന്ന് ഉച്ചക്ക് 2.30 ന് ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഇറാഖും ജോര്‍ദാനും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഡി യില്‍ കളിച്ച മൂന്ന് മല്‍സരങ്ങളിലും ജയിച്ച ഇറാഖും ഗ്രൂപ്പ് ഇ യില്‍ മൂന്നാം സ്ഥാനക്കാരായെത്തിയ ജോര്‍ദാനും തമ്മിലുള്ള മല്‍സരവും ആവേശം പകരുന്നതാകും.

ഇന്ന് വൈകുന്നേരം 7 മണിക്ക് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ പലസ്തീനും തമ്മിലുള്ള മല്‍സരവും ഏറെ ആവേശം പകരുന്നതാകും.

Related Articles

Back to top button
error: Content is protected !!