
ഫിഫ അറബ് കപ്പ് 2021, നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ലഭിക്കാന്‍ സാധ്യത
ഡോ. അമാനു വടക്കാങ്ങര : –
ദോഹ. ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ അറബ് കപ്പ് 2021 ന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ലഭിക്കാന്‍ സാധ്യതയെന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ഇന്ത്യന്‍ സ്‌ക്കൂളിലെ 10, 12 ക്ളാസുകളില്‍ രണ്ട് പൊതുപരീക്ഷകള്‍ നടത്താന്‍ സി.ബി.എസ്. ഇ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ വിഷയത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യന്‍ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. ആദ്യം ടേം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയായിരിക്കുമെന്നും നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ ആദ്യ പൊതുപരീക്ഷയുണ്ടാകുമെന്നുമാണ് സി.ബി.എസ്.ഇ പ്രഖ്യാപിച്ചിട്ടുള്ളത്.