Breaking News
പിടിച്ചെടുത്ത വാഹനങ്ങളുടെ ലേലം ഞായറാഴ്ച മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വിവിധ നിയമ ലംഘനങ്ങളെ തുടര്‍ന്ന് ട്രാഫിക് വകുപ്പ് പിടിച്ചെടുത്ത വാഹനങ്ങളുടെ ലേലം
ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 52 ലെ യാര്‍ഡില്‍ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പിടിച്ചെടുത്ത വാഹനങ്ങളുടെ വില്‍പ്പനയ്ക്കുള്ള പൊതു ലേല സമിതി അറിയിച്ചു.
ഒക്ടോബര്‍ 16 ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ഉച്ചകഴിഞ്ഞ് 3 മണിക്കും 7 മണിക്കും ഇടയിലാണ് വാഹനങ്ങളുടെ ലേലം നടക്കുക.