Breaking NewsUncategorized

അമീരി കപ്പ് ഫൈനല്‍ ഇന്ന് 7 മണിക്ക് അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമ്പത്തിയൊന്നാമത് അമീരി കപ്പ് ഫൈനല്‍ ഇന്ന് 7 മണിക്ക് അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കും. 18 തവണ ചാമ്പ്യന്‍മാരായ അല്‍ സദ്ദും എട്ട് തവണ ജേതാക്കളായ അല്‍ അറബിയും തമ്മിലാണ് പോരാട്ടം. ആര് കിരീടമണിയുമെന്നറിയുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.

ഫൈനല്‍ മല്‍സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും ആരാധകര്‍ നേരത്തെ തന്നെ സ്റ്റേഡിയത്തിലെത്തണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു.

ഡ്രോണുകള്‍, പട്ടങ്ങള്‍, ഗ്ലൈഡറുകള്‍, ഊതിവീര്‍പ്പിക്കാവുന്ന ബലൂണുകള്‍ തുടങ്ങിയ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഹോസ്റ്റ് ബ്രോഡ്കാസ്റ്റര്‍മാരെയും ചാമ്പ്യന്‍ഷിപ്പിന്റെ സുരക്ഷാ കമ്മിറ്റിക്കും ഇത് ബാധകമല്ല.

തീപ്പെട്ടികള്‍, ലൈറ്ററുകള്‍, സിഗരറ്റുകള്‍, മറ്റു പുകയില ഉല്‍പന്നങ്ങള്‍ എന്നിവയും സ്റ്റേഡിയത്തില്‍ അനുവദിക്കില്ല.
സൈക്കിളുകള്‍, റോളറുകള്‍, സ്‌കേറ്റ്‌ബോര്‍ഡുകള്‍, കിക്ക് സ്‌കൂട്ടറുകള്‍, പന്തുകള്‍, എന്നിവയും സ്റ്റേഡിയത്തില്‍ നിയന്ത്രിക്കും.

Related Articles

Back to top button
error: Content is protected !!