Uncategorized

വോളി ഫ്രന്റ്‌സ് ലോഗോ – ജഴ്‌സി പ്രകാശനം ചെയ്തു


ദോഹ. ഖത്തര്‍ മലയാളികളായ വോളിബോള്‍ കളിക്കാരുടെ കൂട്ടായ്മ മാമൂറ വോളി ഫ്രന്റ്‌സിന്റെ ലോഗോ യും ജഴ്‌സിയും കള്‍ച്ചറല്‍ ഫോറം ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്തു.
ജഴ്‌സി പ്രകാശനം ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി ടീം മാനേജര്‍ അന്‍സാരി ഇഖ്ബാലിന് നല്‍കിയും ലോഗോ പ്രകാശനം കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മുനീഷ് എ സി ടീം ക്യാപ്റ്റന്‍ ഉബൈദിന് നല്‍കിയും നിര്‍വ്വഹിച്ചു. ലോഗോ ഡിസൈനര്‍ മജീദ് നാദാപുരം പങ്കെടുത്തു. മുഹമ്മദ് റാഫി പെരിങ്ങത്തൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുബൈര്‍ സി.പി നന്ദി പറഞ്ഞു. മിട്‌സുബിഷി മോട്ടോര്‍ മുഖ്യ പ്രായോജകര്‍ ആയിരുന്നു. പരിപാടിക്ക് മധു കാഞ്ഞങ്ങാട്, മജീദ് ആപ്പറ്റ, മുഹമ്മദ് ഒഞ്ചിയം, ആസിഫ് കുറ്റ്യാടി, നഹാസ്, അഷ്‌റഫ്, അബ്ദുല്‍ കരീം എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!