Breaking News

ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടുന്നതിന് ഡ്രോണുകളും

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടുന്നതിന് ഡ്രോണുകളും. റോഡ് ഉപയോഗിക്കുന്നവരെല്ലാം നിയമങ്ങളും ചടങ്ങളും കൃത്യമായി പാലിക്കുന്നുവെന്നുറപ്പുവരുത്തുവാന്‍ ക്യാമറകള്‍ക്കും റഡാറുകള്‍ക്കും പുറമേ ഡ്രോണുകളും ഉപയോഗിക്കുന്നതായി അധികൃതര്‍. രാജ്യം പുരോഗമിക്കുന്നതിനനുസരിച്ച് സംഭവിക്കുന്ന ഗതാഗതക്കുരുക്കുകളഴിക്കുകയും ട്രാഫിക് ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡ്രോണുകള്‍ പ്രയോജനപ്പെടുത്തുന്നത്. നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് വാഹനമോടിക്കുന്നവരുടേയും പൊതുജനങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകളുടെ ചലനം, സുരക്ഷിതമായ രീതിയില്‍ ലോഡ് ക്രമീകരിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും പരാജയപ്പെടുക, അനധികൃത പ്രദേശങ്ങളില്‍ പ്രവേശിക്കുക, നിയുക്ത പാത പിന്തുടരുന്നതില്‍ പരാജയപ്പെടുക തുടങ്ങിയ ലംഘനങ്ങള്‍ ഡ്രോണുകള്‍ നിരീക്ഷിക്കുന്നവയില്‍പ്പെടുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ വ്യക്തമാക്കുന്നു.

ട്രാഫിക് ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡ്രോണുകളുടെ ഉപയോഗം വരുന്നതെന്ന് വകുപ്പ് ട്വീറ്റ് ചെയ്തു. ട്രാഫിക്ക് പട്രോളിംഗുകളുടെ ദൈനംദിന ജോലികള്‍ വര്‍ധിപ്പിക്കുന്നതിനും ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും ഇത് സഹായകമാകും. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും ട്രക്ക് ലംഘനങ്ങള്‍ നിരീക്ഷിക്കാനും ഡ്രോണുകള്‍
പ്രയോജനപ്പെടുത്തും.

Related Articles

Back to top button
error: Content is protected !!