Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലുസൈല്‍ ബൊളിവാര്‍ഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവലുമായി ഖത്തര്‍ ടൂറിസം

 

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഏറ്റവും പുതിയ ഐക്കണിക് ഡെസ്റ്റിനേഷനായ ലുസൈല്‍ ബൊളിവാര്‍ഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവലുമായി ഖത്തര്‍ ടൂറിസം . ഖത്തര്‍ എയര്‍വേയ്സ്, ഖത്തര്‍-മെനാസ 2022 ഇയര്‍ ഓഫ് കള്‍ച്ചര്‍ (യോക്), സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി), ഖത്തര്‍ ഡയര്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നവംബര്‍ 3-5 വരെയാണ് ഡാര്‍ബ് ലുസൈല്‍ ഫെസ്റ്റിവല്‍ നടക്കുക.

ലുസൈല്‍ നഗരത്തിന്റെ മൊത്തം ആഘോഷമായി മാറുന്ന മൂന്ന് ദിവസത്തെ കുടുംബ സൗഹൃദ ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തറിന്റെ ഏറ്റവും പുതിയ ലാന്‍ഡ്മാര്‍ക്കും കാല്‍നട സൗഹൃദ അവന്യൂവുമായ ലുസൈല്‍ ബൊളിവാര്‍ഡിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കുക.

ഖത്തര്‍-മെനാസ 2022 ഇയര്‍ ഓഫ് കള്‍ചര്‍ മേഖലയിലെ ശ്രദ്ധേയമായ സംസ്‌കാരങ്ങള്‍ ആഘോഷിക്കുന്നത് തുടരുന്നതിനാല്‍, ഉത്സവത്തിന്റെ ഓരോ രാത്രിയും ഒരു പ്രത്യേക മെനാസ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മിഡില്‍ ഈസ്റ്റില്‍ കേന്ദ്രീകരിച്ച് നവംബര്‍ 3 ന് ആരംഭിക്കുന്ന ആഘോഷത്തില്‍ നവംബര്‍ 4 ന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളും നവംബര്‍ 5 ന് നോര്‍ത്ത് ആഫ്രിക്കന്‍ രാത്രിയും ലുസൈല്‍ ബൊളിവാര്‍ഡിലെ ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവലിനെ സവിശേഷമാക്കും.

മൂന്ന് ദിവസത്തെ ഫെസ്റ്റിവലില്‍ സംഗീത കച്ചേരികളും ഡിജെകളും, എല്ലാ രാത്രിയും റോമിംഗ് ഷോകളും ഗംഭീര ഡ്രോണ്‍ ഷോകളും ഉണ്ടായിരിക്കും. ബൊളിവാര്‍ഡിലേക്കുള്ള വാതിലുകള്‍ വൈകുന്നേരം 5 മണിക്ക് തുറക്കും, ഡ്രോണ്‍ ഷോകള്‍ വൈകുന്നേരം 7 മണിക്കാണ് ആരംഭിക്കുക.

ആര്‍ട്ടിസ്റ്റുകളായ അബ്ദുല്‍ അസീസ് ലൂയിസിന്റെയും ജോസഫ് ആറ്റിഹിന്റെയും പ്രകടനങ്ങള്‍ നവംബര്‍ 3 നും അഹമ്മദ് സാദിന്റെ പ്രകടനം നവംബര്‍ 5 നും അരങ്ങേറും. ഈ രണ്ട് പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ്.
നവംബര്‍ 4 ന് നടക്കുന്ന ബോളിവുഡ് സംഗീതമേളക്ക് മാത്രമാണ് ടിക്കറ്റുകളുള്ളത്. 40 റിയാല്‍ ,80 റിയാല്‍ ,150 റിയാല്‍ ,200 റിയാല്‍ എന്നിങ്ങനെ 4 കാറ്റഗറികളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

ഫിഫ 2022 ലോകകപ്പിനായി നല്‍കിയ അംഗീകൃത ഹയ്യ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമേ വേദിയിലേക്ക് പ്രവേശനം അനുവദിക്കൂ.

 

 

Related Articles

Back to top button