നവംബര്‍ 1 മുതല്‍ ഖത്തറിലേക്കുള്ള സന്ദര്‍ശകര്‍ക്ക് ഇഹ്തിറാസ് മുന്‍കൂര്‍ രജിസ്ട്രേഷന്‍ ആവശ്യമില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 1 മുതല്‍ ഖത്തറിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്ക് ഇഹ്തിറാസ് മുന്‍കൂര്‍ രജിസ്ട്രേഷന്‍ ആവശ്യമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഖത്തര്‍ ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ പോളിസി വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് നവംബര്‍ 1 മുതല്‍ ഖത്തറിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകര്‍ എത്തുന്നതിന് മുമ്പ് ഇഹ്തിറാസ് ആരോഗ്യ ആപ്ലിക്കേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഖത്തറിലെ പുതുക്കിയ കോവിഡ് -19 നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമാണിത്.
എന്നാല്‍ എല്ലാ പൗരന്മാരും താമസക്കാരും അവരുടെ വാക്‌സിനേഷന്‍ നിലയും എത്തിച്ചേരുന്ന രാജ്യത്ത് കോവിഡ് -19 വ്യാപിക്കുന്ന വ്യാപ്തിയും കണക്കിലെടുത്ത് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നു.