
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ പൊജ്ഞശ്ശേരി സ്വദേശി നിയാസ് മണേലി ബഷീര്‍(44 വയസ്സ്) ആണ് ഇന്ന് ഖത്തര്‍ ഹമദ് ഹോസ്പിറ്റലില്‍ വെച്ച് മരിച്ചത്.
മണേലി കൊച്ചുണ്ണി ബഷീറിന്റേയും ആയിഷയുടേയും മകനാണ്. ഗാലക്‌സി സ്റ്റെയിന്‍ലസ് സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
ആരിഫയാണ് ഭാര്യ. നെജിമുന്നിസ്സ , മുഹമ്മദ് യാസീന്‍ എന്നിവര്‍ മക്കളാണ് .
കള്‍ച്ചറല്‍ ഫോറം റീപാട്രിയേറ്റ് ടീമിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.