ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഫോര്‍ ഡയസ്‌പോറ ചില്‍ഡ്രന് ഇപ്പോള്‍ അപേക്ഷിക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ:ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഫോര്‍ ഡയസ്‌പോറ ചില്‍ഡ്രന് ഇപ്പോള്‍ അപേക്ഷിക്കാം.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ മക്കളുടെ ബിരുദ പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. അക്കാദമിക രംഗത്ത് മികവ് പുലര്‍ത്തുന്ന 150 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പ്രതിമാസവരുമാനം 5000 ഡോളറില്‍ കൂടാന്‍ പാടില്ല.
എന്‍.ഐ.ടികള്‍, ഐ.ഐ.ടികള്‍, പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ സ്‌കൂളുകള്‍, നാക് അക്രഡിറ്റേഷനുള്ള യു.ജി.സി എ ഗ്രേഡ് സ്ഥാപനങ്ങള്‍, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികള്‍, ഡാസ സ്‌കീമില്‍ ഉള്‍പ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് പേക്ഷിക്കാം. 2022-23 അധ്യയന വര്‍ഷത്തെ എസ്.പി.ഡി.സി(സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഫോര്‍ ഡയസ്‌പോറ ചില്‍ഡ്രന്‍)സ്‌കോളര്‍ഷിപ്പിനാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്. മൊത്തം പഠനചിലവിന്റെ 75 % ( പരമാവധി 4000 ഡോളര്‍)
സ്‌കോളര്‍ഷിപ്പായി ലഭിക്കും.
യോഗ്യരായ വിദ്യര്‍ഥികള്‍ ഡയസ്‌പോറ ചില്‍ഡ്രന്‍ സ്‌കീം സ്‌കോളര്‍ഷിപ് പ്രോഗ്രാം വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.spdcindia.gov.in സന്ദര്‍ശിക്കുക.