Breaking NewsUncategorized
അല്‍ ബെയ്ക് ലഗൂണ മാളില്‍ ഉടന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. സൗദിയിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ അല്‍ബെയ്ക്ക് ലഗൂണ മാളിന് സമീപം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
വറുത്തതും ബ്രോസ്റ്റുചെയ്തതുമായ കോഴിയിറച്ചിക്ക് പേരുകേട്ട അല്‍ബെയ്കിന്റെ വരവ് ഖത്തറിലെ ഭക്ഷണപ്രേമികളെ ആനന്ദിപ്പിക്കുന്നതാണ് .
ഫിഫ 2022 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ ഖത്തറിലെ പ്രിയപ്പെട്ടവരെ സേവിക്കുന്നതിനായി ഖത്തറിലേക്ക് മൊത്തം അഞ്ച് ഫുഡ് ട്രക്കുകള്‍ അയക്കുമെന്ന് അല്‍ബെയ്ക്ക് പറഞ്ഞു.