യൂത്ത് വിംഗ് ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഫിറ്റ്‌നസ് ട്രെയിനിംഗ് ക്യാമ്പ് സമാപിച്ചു

ദോഹ : യുവാക്കളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി യൂത്ത് വിംഗ് , ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ‘കോര്‍ പവര്‍ – ബീ ഹെല്‍ത്തി , ബീ ഹാപ്പി’ ഫിറ്റ്‌നസ് ട്രെയിനിംഗ് ൃക്യാമ്പ് സമാപിച്ചു. അല്‍ റയാന്‍ പ്രൈവറ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ക്യാമ്പില്‍ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് താരം നസ്‌റുദ്ദീന്‍ മന്‍സൂര്‍ ടുനീഷ്യ മുഖ്യാതിഥിയായി.
ഖത്തര്‍ കെ എം സി സി മലപ്പുറം ജില്ലാ പ്രസിഡണ്ട് സവാദ് വെളിയങ്കോട് സമാപന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അക്ബര്‍ വെങ്ങശ്ശേരി, ട്രഷറര്‍ റഫീഖ് കൊണ്ടോട്ടി, യൂത്ത് വിങ് ചെയര്‍മാന്‍ ഷാക്കിര്‍ ജലാല്‍ , യൂത്ത് വിംഗ് ഇന്‍ചാര്‍ജ് ലയിസ് കുനിയില്‍ , ട്രൈനര്‍ ജയ്‌സണ്‍ ജെയിംസ്, ആദില്‍ എറണാകുളം, അഷ്‌റഫ് നസീം മെഡിക്കല്‍ സെന്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ജാബര്‍ പാലക്കല്‍, മജീദ് പുറത്തൂര്‍, ശരീഫ് വളാഞ്ചേരി, മുനീര്‍ മലപ്പുറം, ഷംഷീര്‍ മാനു തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. നാസര്‍ കാരക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാസില്‍ നെച്ചിയില്‍ സ്വാഗതവും, മുഹ്‌സിന്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു.