Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്വീഫാന്‍ ബീച്ച് ഫെസ്റ്റ് ടിക്കറ്റുകള്‍ വില്‍പനയാരംഭിച്ചു, ലോകോത്തര കലാകാരന്മാര്‍ പങ്കെടുക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലോകോത്തര കലാകാരന്മാര്‍ പങ്കെടുക്കുന്ന ഖതൈ്വഫാന്‍ ബീച്ച് ഫെസ്റ്റ് ടിക്കറ്റുകള്‍ വില്‍പനയാരംഭിച്ചു. ഖത്തറിലെ ലുസൈലിലെ ഖെതൈഫാന്‍ ദ്വീപ് നോര്‍ത്ത് ബീച്ച്ഫ്രണ്ടില്‍ ഏറെ കാത്തിരുന്ന ഉത്സവാനുഭവവുമായാണ് ബീച്ച് ഫെസ്റ്റ് അണിയിച്ചൊരുക്കിയിരിക്കുന്നത്. www.q-tickets.com/QETAIFAN എന്ന സൈറ്റ് വഴിയാണ് ടിക്കറ്റ് വില്‍പ്പനയാരംഭിച്ചത്.

നവംബര്‍ 19 മുതല്‍ ഡിസംബര്‍ 18 വരെ, ഖത്തര്‍ ലോകകപ്പ് 2022 കാലത്ത്, ‘സംഗീതം, ഫുട്‌ബോള്‍, ഭക്ഷണം, വിനോദം’ എന്നിവയാല്‍ ധന്യമായ ബീച്ച് ഫെസ്റ്റിവല്‍ ദിവസവും രാവിലെ 10 മുതല്‍ പുലര്‍ച്ചെ 4 വരെയായിരിക്കും. എല്ലാ ലോകകപ്പ് മത്സരങ്ങളും കൂറ്റന്‍ സ്‌ക്രീനുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇവന്റ്, ഉയര്‍ന്ന തലത്തിലുള്ള കലാകാരന്മാരെയും ഡിജെമാരെയും ഉള്‍പ്പെടുത്തി പ്രതിദിനം ആറ് സംഗീത കച്ചേരികളാണ് അവതരിപ്പിക്കുക. സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെടാതെ ഉല്‍സവാന്തരീക്ഷത്തില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കണ്ടാസ്വദിക്കാനുള്ള സൗകര്യപ്രദമായ സംവിധാനങ്ങളാണ് ബീച്ച് ഫെസ്റ്റിവലിന്റെ സവിശേഷത.

നവംബര്‍ 24-ന് ഫ്രഞ്ച് മൊണ്ടാന, ഡിസംബര്‍ 10-ന് സീലോ ഗ്രീന്‍, ഡിസംബര്‍ 8-ന് അലക്സ് സെന്‍സേഷന്‍, നവംബര്‍ 30-ന് റയാന്‍ കാസ്‌ട്രോ, ഡിസംബര്‍ 7-ന് ഓക്സ്ലേഡ് തുടങ്ങിയ കലാകാരന്മാര്‍ ബീച്ച് ഫെസ്റ്റിവലിനായി ഇതിനകം ഉറപ്പിച്ച അന്താരാഷ്ട്ര താരങ്ങളാണ് . കൂടുതല്‍ കലാകാരന്മാരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഖതൈ്വഫാന്‍ ബീച്ച് ഫെസ്റ്റ് ടിക്കറ്റുകള്‍ വിവിധ കാറ്റഗറികളില്‍ വാങ്ങാന്‍ ലഭ്യമാണ്. ഏര്‍ലി ബേര്‍ഡ് ഓഫര്‍ അനുസരിച്ച് ദിവസേനയുള്ള പൊതു പ്രവേശനത്തിന് 65 ഡോളറാണ് ചാര്‍ജ്. അതില്‍ ഉത്സവവും കടല്‍ത്തീരത്തേക്കുള്ള പ്രവേശനവും, സംഗീതവും അന്താരാഷ്ട്ര ഭക്ഷണ മേളയിലെ ഇളവുകളും ഉള്‍പ്പെടുന്നു. ഗ്രൂപ്പ് ടിക്കറ്റുകള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും.

Related Articles

Back to top button