Archived Articles

ഫിഫ ലോക കപ്പ് ട്രോഫി 54 ലോക രാജ്യങ്ങളില്‍ പര്യടനം നടത്തും

ഫിഫ ലോക കപ്പ് ട്രോഫി 54 ലോക രാജ്യങ്ങളില്‍ പര്യടനം നടത്തും
റഷാദ് മുബാറക്

ദോഹ. 6 ദിവസം ഖത്തറിലെ സുപ്രധാന വേദികളിലെ ആവേശോജ്ജ്വലമായ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ഫിഫ ആസ്ഥാനത്തെത്തിയ ലോക കപ്പ് ട്രോഫി 54 ലോക രാജ്യങ്ങളില്‍ പര്യടനം നടത്തും.

കാല്‍പന്തുകളിയാവേശമുയര്‍ത്തിയും മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ലോക കപ്പിലേക്ക് കളിയാരാധകരെ ക്ഷണിച്ചുമാകും ഫിഫ ട്രോഫിയുടെ പര്യടനം.

ഫിഫ 2022 ലോക കപ്പ് ഖത്തറില്‍ മാറ്റുരക്കുന്ന 32 ടീമുകളുടെ രാജ്യങ്ങള്‍ ട്രോഫിയുടെ പ്രത്യേക പരിപാടികളുണ്ടാകും.
ലോകം മുഴുവന്‍ ഖത്തര്‍ ആതിഥ്യമരുളുന്ന ലോക കപ്പിനായി കാത്തിരിക്കുകയാണെന്നാണ് ടിക്കറ്റിന് ലഭിച്ച കോടിക്കണക്കിന് അപേക്ഷകള്‍ സൂചിപ്പിക്കുന്നത്.

നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ യാണ് ഖത്തര്‍ ലോകകപ്പ് നടക്കുക. നവംബര്‍ 21 ന്അല്‍ ബെയ്്ത് സ്റ്റേഡിയത്തില്‍ ഉദ്ഘാടനവും ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ കലാശക്കൊട്ടും നടക്കും.

കോവിഡ് മഹമാരിയും അനുബന്ധ പ്രശ്നങ്ങളും സൃഷ്ിടിച്ച എല്ലാ വെല്ലുവിളികളേയും കാര്യക്ഷമമായി പ്രതിരോധിച്ചാണ് ലോകോത്തര സ്റ്റേഡിയങ്ങളും മറ്റു മികച്ച സൗകര്യങ്ങളുമൊരുക്കി ഖത്തര്‍ കായിക ലോകത്തിന്റെ പ്രതീക്ഷക്കപ്പുറമുള്ള മുന്നേറ്റം നടത്തിയത്. ഖത്തറിന്റെ തയ്യാറെടുപ്പുകളും സംവിധാനങ്ങളും അവിശ്വസനീയമെന്നാണ് ഫഫ അധികൃതര്‍ വിശേഷിപ്പിച്ചത്.

 

Related Articles

Back to top button
error: Content is protected !!