
ഖത്തറില്‍ ഫുട്‌ബോള്‍ ആവേശം അലയടിക്കുന്നു, പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഫാന്‍ പരേഡുകള്‍ ആഘോഷത്തിന് പൊലിമയേകുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഫുട്‌ബോള്‍ ആവേശം അലയടിക്കുന്നു, പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഫാന്‍ പരേഡുകള്‍ ആഘോഷത്തിന് പൊലിമയേകുന്നു. വിവിധ ടീമുകളുടെ ആരാധകരുടെ നേതൃത്വത്തില്‍ കോര്‍ണിഷിലും ലുസൈല്‍ ബോളിവാര്‍ഡിലും കതാറയിലുമൊക്കെ നടക്കുന്ന പരേഡുകള്‍ ലോകകപ്പിന്റെ ആവേശം വാനോളമുയര്‍ത്തുന്നവയാണ്. മിക്ക പരേഡുകളിലേയും സജീവ സാന്നിധ്്യമായും നേതൃനിരയിലും പ്രവര്‍ത്തിക്കുന്നത് മലയാളികളാണ് .