Uncategorized

ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്ത് ദോഹ കോര്‍ണിഷില്‍ സൗദി ഹൗസ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്ത് ദോഹ കോര്‍ണിഷില്‍ സൗദി ഹൗസ് തുറന്നു. ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിന്റെ ഭാഗമായി തുറന്ന വിശാലമായ പവലിയന്‍ സൗദി അറേബ്യയുടെ സംസ്‌കാരവും ധന്യമായ കാല്‍പന്തുകളി പാരമ്പര്യവും എടുത്ത് കാണിക്കുന്നതാണ് . സൗദി കായിക മന്ത്രാലയത്തിന്റേയും സൗദി സ്‌പോര്‍ട്‌സ് ഫെഡറേഷന്റേയും ആഭിമുഖ്യത്തില്‍ ആരംഭിച്ച പവലിയന്‍ രാജ്യത്തിന്റെ ആതിഥ്യമര്യാദകളും സാംസ്‌കാരിക പാരമ്പര്യങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സജ്ജീകരിച്ച പവലിയനില്‍ വിശാലമായ സ്‌ക്രീനില്‍ ലോകകപ്പിന്റെ എല്ലാ മല്‍സരങ്ങളും കാണാന്‍ സൗകര്യമുണ്ട്. ലോകകപ്പ് അവസാനിക്കുന്നതുവരെ
നിത്യവും ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെ പവലിയന്‍ പ്രവര്‍ത്തിക്കും

Related Articles

Back to top button
error: Content is protected !!