ലോകകപ്പ് അവസാനിക്കുന്നതുവരെ നിത്യവും കോര്‍ണിഷില്‍ വെടിക്കെട്ടും വാട്ടര്‍ഷോയും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി കോര്‍ണിഷില്‍ നടക്കുന്ന വെല്‍കും ടു ഖത്തര്‍ പരിപാടികള്‍ കൂടുതല്‍ ജനകീയമാകുന്നു. നിത്യവും ആയിരക്കണക്കിനാളുകളാണ് ഈ ആഘോഷ പരിപാടികള്‍ക്കായി കോര്‍ണിഷിലേക്കൊഴുകുന്നത്. വാട്ടര്‍ഷോയും വെടിക്കെട്ടുകളാണ് കോര്‍ണിഷിലെ പ്രധാന ആകര്‍ഷണങ്ങള്‍
ഫിഫ ലോകകപ്പിനായി ഖത്തറിലെത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ പരിപാടികളെന്നാണ് വിലയിരുത്തപ്പെടുന്നത്.
സര്‍ക്കിള്‍ ഓഫ് ലൈറ്റ്‌സ് എന്ന പരിപാടിയില്‍ വെള്ളത്തിന് മുകളില്‍ നിര്‍ത്തിയിരിക്കുന്ന ഒരു മിന്നുന്ന വൃത്തം കാവ്യാത്മകമായി കഥകള്‍ വിവരിക്കുന്നതായാണ് അനുഭവപ്പെടുക.
ഉച്ചതിരിഞ്ഞ് നൃത്തം ചെയ്യുന്ന ജലധാരകള്‍ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക ശബ്ദട്രാക്കിന് ജീവന്‍ നല്‍കുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍, പൈറോടെക്‌നിക്കുകളുടെയും ഡ്രോണുകളുടെയും വാട്ടര്‍ ഇഫക്റ്റുകളുടെയും അതിശയകരമായ സിംഫണി ആകാശത്തെ പ്രകാശിപ്പിക്കുമ്പോള്‍ എല്ലാം ഒരു യഥാര്‍ത്ഥ ഓര്‍ക്കസ്ട്ര സ്‌കോര്‍ ആയി അനുഭവപ്പെടും.
പ്രദര്‍ശനങ്ങള്‍ എല്ലാ ദിവസവും 4 മണിക്കാണ് ആരംഭിക്കുക. 6.30 വരെ ഓരോ അരമണിക്കൂറിലും ഷോകള്‍ അരങ്ങേറും. രാത്രി 9 മണിക്ക് ശ്രദ്ധേയമായ വെടിക്കെട്ടോടെ പ്രദര്‍ശനം സമാപിക്കുക.