
പുതിയ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ വക്രയിലെ ബര്‍വ വില്ലേജില്‍ പ്രവര്‍ത്തനമാരംഭിച്ചു
സുബൈര്‍ പന്തീരങ്കാവ്
ദോഹ. സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ന് ഉച്ചക്ക് 12 മണിക്ക് അല്‍ വക്രയിലെ ബര്‍വ വില്ലേജില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സ്വാദിഖലി ഷിഹാബ് തങ്ങള്‍, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അബ്ദല്‍ ഹാദി അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് ഡയറക്ടറും ഗ്രൂപ്പ് ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.
മുന്‍ മന്തി കെ. ഇ, ഇസ്മാഈല്‍, മുന്‍ എം. എല്‍. എ പാറക്കല്‍ അബ്ദുള്ള , ഖത്തറിലേയും കേരളത്തില്‍ നിന്നുള്ളതുമായ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രധിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പുതിയ ശാഖയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആവേശകരവും, ആകര്‍ഷകവുമായ നിരവധി ഓഫറുകളും, പ്രമോഷനുകളും ആണ് സഫാരി നല്‍കിയത്. ഉപഭോക്താക്കള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനോടൊപ്പം തന്നെ ലോകോത്തര ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങളടക്കം എല്ലാം ഒരു കുടകീഴില്‍ ലഭ്യമാക്കുന്ന ഷോപ്പിങ് കേന്ദ്രമാകാനാണ് സഫാരി തയ്യാറെടുക്കുന്നത്.
സഫാരിയുടെ എല്ലാ ഉപഭോക്താക്കള്‍ക്കും തങ്ങളുടെ ഇഷ്ട്ട ഉത്പന്നങ്ങള്‍ കൃത്യമായി തിരഞ്ഞെടുക്കാനും, ഷോപ്പിങ് ആസ്വദിക്കാനും വിശാലമായ സംവിധാനങ്ങളാണ് പുതിയ ഹൈപ്പര്‍മാര്‍കെറ്റില്‍ ഒരുക്കിയിട്ടുള്ളത്. പലചരക്കു സാധനങ്ങള്‍ ,പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ ,മത്സ്യമാംസങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആരോഗ്യ സൗന്ദര്യ വസ്തുക്കള്‍, ഇലക്ട്രോണിക്സ്, ഐ ടി തുടങ്ങി ഉപഭോക്താക്കള്‍ക്ക് സുപരിചിതവും പ്രിയപെട്ടതുമായ എല്ലാ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷകമായ വിലയില്‍ സഫാരി പുതിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ മൊബൈല്‍ ഷോറുമുകള്‍, പെര്‍ഫ്യൂം ഷോറൂം, ട്രാവല്‍സ്, ഒപ്റ്റിക്കല്‍സ് എന്നിവയും വരും ദിവസങ്ങളില്‍ സഫാരിയുടെ ബര്‍വ വില്ലേജ് ബ്രാഞ്ചില്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും.
‘ഞങ്ങളുടെ പുതിയ ഔട്ട്ലെറ്റ് ബര്‍വ വില്ലേജില്‍ തുറക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്, ഏറെ നാളായുള്ള അല്‍ വക്ര, ഭാഗത്തെ ഞങ്ങളുടെ ഉപഭോക്താക്കളുടെ ഒരു നിരന്തരമായ ആവശ്യത്തിനുള്ള പരിഹാരവുമാണ് സഫാരി ബര്‍വ വില്ലേജ്, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.
ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച മൂല്യം നല്‍കുന്നതോടൊപ്പം മികച്ച സേവനവും സഫാരി ഉറപ്പു നല്‍കുന്നു. സഫാരി ബര്‍വ വില്ലേജിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 5 നിസ്സാന്‍ പട്രോള്‍ 2022 മോഡല്‍ എസ്.യു.വി കളാണ് സഫാരി നല്‍കുന്നത്. 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫില്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഈ പ്രമോഷന്‍ സഫാരിയുടെ എല്ലാ ഔട്‌ലറ്റുകളിലും ലഭ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഫാരി നല്‍കുന്ന ഷോപ്പിങ് അനുഭവങ്ങളിലൂടെ ഓരോ ഉപഭോക്താവിന്റെയും മനസ്സിനെ സ്വാധീനിക്കാന്‍ സഫാരിക്ക് സാധിച്ചിട്ടുണ്ട്. 2005ല്‍ സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1 കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കി കൊണ്ട് സഫാരി തുടങ്ങിവച്ച സമ്മാന പദ്ധതികള്‍ നിരവധി വിജയികളെ സൃ്ഷ്ടിച്ചിട്ടുണ്ട്. ഖത്തറിലെ റീട്ടെയില്‍ മേഖലയില്‍ തന്നെ ആദ്യമായി ഒരു മില്ല്യണ്‍ ഖത്തര്‍ റിയാല്‍ ഒന്നാം സമ്മാനം നല്‍കി സഫാരി ചരിത്രം കുറിച്ചു. കൂടാതെ ക്യാഷ് പ്രൈസുകളും, സ്വര്‍ണ്ണ സമ്മാനങ്ങളും, ലക്ഷ്യറി എസ്.യുവികളും, ലാന്റ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍, ഫോര്‍ച്യൂണര്‍, കാംറി തുടങ്ങി നിരവധി വാഹനങ്ങളും സമ്മാനമായി നല്‍കിയ സഫാരി ഏറ്റവും അര്‍ഹരയവര്‍ക്കാണ് ഈ സമ്മാനങ്ങളെല്ലാം എത്തിച്ചേര്‍ന്നത് എന്ന് കൂടി അറിയിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ഈ സമ്മാനങ്ങള്‍ നേടിയ പലരുടെയും ജീവിത നിലവാരം തന്നെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു എന്നുള്ളതും ഞങ്ങളെ സംബന്ധിച്ച് കൂടൂതല്‍ സമ്മാന പദ്ധതികള്‍ ഒരുക്കാനുള്ള ആവേശവും നല്‍കുന്നു.
‘സഫാരി ഗ്രൂപ്പ് കൂടുതല്‍ ഔട്ലറ്റുകള്‍ അടുത്തുതന്നെ ആരംഭിക്കുമെന്ന് സഫാരി ഗ്രൂപ്പ് മാനേജിംഗ ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ പറഞ്ഞു. ഇന്റസ്ട്രിയല്‍ ഏരിയ 16ല്‍ സഫാരിയുടെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. കൂടാതെ ദോഹയുടെ വിവിധ ഭാഗങ്ങളിലായി സഫാരിയുടെ പുതിയ ഷോറൂമുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നു.