
ചരിത്രം രചിച്ചു വനിതാ റഫറിമാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പില്‍ ചരിത്രം രചിച്ചു വനിതാ റഫറിമാര്‍. ഇന്നലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന ജര്‍മനി കോസ്റ്റിക്ക മത്സരം പൂര്‍ണമായും നിയന്ത്രിച്ചത് വനിത റഫറിമാരായിരുന്നു. സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്, ന്യൂസ ബക്, കറന്‍ ഡയസ് മെഡിന എന്നിവരാണ് ചരിത്രം രചിച്ച വനിതാ റഫറിമാര്‍
സ്ത്രീകളുടെ തൊഴില്‍ സ്വാതന്ത്ര്യം, അറബ് നാടുകളിലെ നിയന്ത്രണങ്ങള്‍ തുടങ്ങി പാശ്ചാത്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വിമര്‍ശനങ്ങള്‍ക്കുള്ള ഖത്തറിന്റെ പ്രായോഗിക മറുപടിയായാണ് സ്ത്രീ ശാക്തീകരണത്തിന്റെ ഉജ്വല മാതൃകായി, പുരുഷന്മാരുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പൂര്‍ണമായും വനിത റഫറിമാര്‍ നിയന്ത്രിച്ചത് ചരിത്രം അടയാളപ്പെടുത്തുക.