
ഇസ്മയില്‍ അഷ്‌റഫ് ഫാറൂഖിക്ക് യാത്രയയപ്പ് നല്‍കി
അമാനുല്ല വടക്കാങ്ങര
ദോഹ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന വെളിച്ചം ഖത്തര്‍ ചാപ്റ്റര്‍ ചീഫ് എക്‌സാമിനേഷന്‍ കണ്‍ട്രോളര്‍ ഇസ്മയില്‍ അഷ്‌റഫ് ഫാറൂഖിക്ക് ഖത്തറിലെ വെളിച്ചം കമ്മിറ്റി യാത്രയയപ്പ് നല്‍കി.
വെളിച്ചം ചെയര്‍മാന്‍ ഡോ: അബ്ദുല്‍ അഹദ് മദനി അദ്യക്ഷത വഹിച്ച ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് അക്ബര്‍ ഖാസിം ഉപഹാരം നല്‍കി.
അക്ബര്‍ ഖാസിം, സുബൈര്‍ വക്‌റ, മുനീര്‍ സലഫി, മൊയ്തീന്‍ ഷാ, ഷമീര്‍ ടി കെ, അബ്ദുല്‍ ഖാദര്‍, ബഷീര്‍ പള്ളിപ്പാട്ട്, ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് അലി ഒറ്റപ്പാലം സ്വാഗതവും റഫീഖ് കാരാട് നന്ദിയും പറഞ്ഞു.