
പീറ്റക്കണ്ടി യൂസഫ് നിര്യാതനായി
ദോഹ. ദീര്‍ഘകാലമായി ഖത്തറില്‍ ജോലി ചെയ്യുന്ന പീറ്റക്കണ്ടി യൂസഫ് (63) ഉമ്മത്തൂര്‍ ഇന്നലെ രാത്രി ഖത്തറില്‍ ജോലി സ്ഥലത്ത് വെച്ച് മരണപ്പെട്ടു. മുമ്പ് ഖത്തര്‍ മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്ന യൂസഫ് ഖത്തറില്‍ ഒരു ടൈപിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.
മര്‍യം ആണ് ഭാര്യ. ഹന , സന, അനസ് എ്ന്നിവര്‍ മക്കളാണ് .
മയ്യത്ത് ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.