
Breaking News
പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്ര പ്രശംസ
അമാനുല്ല വടക്കാങ്ങര
ദോഹ. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളെയും ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍, പരിസ്ഥിതി സൗഹൃദ ലോകകപ്പായി ഫിഫ 2022 ലോകകപ്പ് സംഘടിപ്പിക്കുന്നതിനെയും ഇന്റര്‍ഗവണ്‍മെന്റല്‍ നെഗോഷ്യേറ്റിംഗ് കമ്മിറ്റിയുടെ (കചഇ) ഏഷ്യാ പസഫിക് റീജിയന്‍ ഗ്രൂപ്പ് പ്രശംസിച്ചു.
മാലിന്യവും ചവറ്റുകുട്ടയും വേര്‍തിരിക്കുന്ന സംവിധാനവും, കായിക ഇനങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും, പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ പുനരുപയോഗം ചെയ്യാനും, സര്‍ക്കുലറിലെ തത്വങ്ങള്‍ക്കനുസൃതമായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ഖത്തര്‍ സ്വീകരിച്ച നടപടികള്‍ മാതൃകാപരമാണെന്ന് കമ്മറ്റി വിലയിരുത്തി.