ദോഹ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഇന്നലെ നടന്ന ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രക്ക് സ്വര്‍ണം.
ടൂര്‍ണമെന്റില്‍ ആദ്യ ശ്രമത്തില്‍ 88.67 മീറ്റര്‍ എറിഞ്ഞിട്ടാണ് നീരജ് ചോപ്ര അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയുടെ രണ്ടാം സ്വര്‍ണമാണിത്. കഴിഞ്ഞ സീസണില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന സൂറിച്ച് ഡയമണ്ട് ലീഗിലും നീരജ് സ്വര്‍ണം നേടിയിരുന്നു.
