
ഖത്തര്‍ 2022 ല്‍ റഷ്യ 2018 ആവര്‍ത്തിക്കുമോ ?
അമാനുല്ല വടക്കാങ്ങര
ദോഹ. 2018 ലെ റഷ്യ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സും റണ്ണേര്‍സ് അപ്പായ ക്രൊയേഷ്യയും സെമി ഫൈനലില്‍ പ്രവേശിച്ചതോടെ ഖത്തര്‍ 2022 ല്‍ റഷ്യ 2018 ആവര്‍ത്തിക്കുമോ എന്നതാണ് കാല്‍പന്തുകളിലോകത്ത് ഏറെ സജീവമാകുന്ന ചര്‍ച്ച.
നിരവധി അട്ടിമറികള്‍ക്കും ചരിത്രസൃഷ്ടികള്‍ക്കും സാക്ഷ്യം വഹിച്ച ഖത്തര്‍ ലോകകപ്പ് പുതിയൊരു ചരിത്രം കൂടി സൃഷ്ടിക്കുമോ എന്നും കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് . പ്രവചനങ്ങള്‍ അസാധ്യമാകുമ്പോഴും കൂട്ടിയും കിഴിച്ചും ഓരോരുത്തരും പലതും പ്രതീക്ഷിക്കുന്നു.
അറബ് ലോകത്ത് ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പില്‍ ആരുമുത്തമിടുമെന്നറിയാന്‍ ഇനിയും ഒരാഴ്ച കൂടി കാത്തിരിക്കണം.