
ഫിഫ ലോകകപ്പ് കഴിഞ്ഞ് തിരിച്ചുപോകുന്ന സംരംഭകര്‍ക്ക് സമ്മാനമായി ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പ് കഴിഞ്ഞ് തിരിച്ചുപോകുന്ന സംരംഭകര്‍ക്ക് മീഡിയ പ്ലസിന്റെ സമ്മാനമായി ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി . ഖത്തറിലെ ഏറ്റവും വലിയ എസ്.എം.ഇ ഡയറക്ടറിയായ ഖത്തര്‍ ബിസിനസ്സ് കാര്‍ഡ് ഡയറക്ടറിയുടെ 16-ാമത് പതിപ്പാണ് സമ്മാനമായി നല്‍കുന്നത്.
മിയ മാര്‍ക്കറ്റ് മാഗസിന്‍, യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം, കാലിക്കറ്റ് യൂണിവേര്‍സിറ്റി, ബിസ് ഗേറ്റ്, ബിസിനസ് കേരള മുതലായ നിരവധി കോണുകളില്‍ നിന്നും മികച്ച ഡയറക്ടറിക്കുള്ള അംഗീകാരം നേടിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ആപ്‌ളിക്കേഷന്‍ എന്നിങ്ങനെ ത്രീ ഇന്‍ വണ്‍ ഫോര്‍മുലയിലൂടെ എല്ലാ വിഭാഗം ഉപയോക്താക്കളേയും തൃപ്തിപ്പെടുത്തും.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.