Breaking News
ഖത്തര്‍ ലോകകപ്പ് കലാശക്കൊട്ട് ഇന്ന് 6 മണിക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പ് കലാശക്കൊട്ട് ഇന്ന് വൈകുന്നേരം 6 മണിക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കും. മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തീ പാറുന്ന പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.
മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ മല്‍സരത്തില്‍ തുടര്‍ച്ചയായി രണ്ടാമതും കിരീടം ചൂടി ഫ്രാന്‍സ് ചരിത്രം സൃഷ്ടിക്കുമോ അതോ അര്‍ജന്റീനക്ക് തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടം സാക്ഷാല്ക്കരിക്കാനാകുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.