Archived Articles
മലയാളി സംഗീത സംവിധാനം നിര്‍വഹിച്ച ദേശ ഭക്തി ഗാനം ഖത്തര്‍ ടെലിവിഷന്‍ പുറത്തിറക്കി
അമാനുല്ല വടക്കാങ്ങര
ദോഹ. മലയാളി ഗായകനും സംഗീത സംവിധായകനുമായ നാദിര്‍ അബ്ദുല്‍ സലാം സംഗീത സംവിധാനവും, റെക്കോഡിങ്ങും, മിക്‌സിങ്ങും നിര്‍വഹിച്ച ദേശ ഭക്തി ഗാനം ഖത്തര്‍ ടെലിവിഷന്‍ പുറത്തിറക്കി. പ്രശസ്ത ഖത്തരി ഗായകന്‍ ഫഹദ് അല്‍ ഹജ്ജാജിയാണ് ഗാനം പാടിയത്.