
ആരവങ്ങളൊഴിഞ്ഞു, ഖത്തര്‍ സാധാരണ നിലയിലേക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഒരു മാസം നീണ്ടുനിന്ന ലോകകപ്പിന്റെ ആരവങ്ങളും തിരക്കുകളും അവസാനിച്ച് ഖത്തര്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നു. രാജ്യത്തെത്തിയ ആയിരക്കണക്കിന് സന്ദര്‍ശകര്‍ മടങ്ങുകയും ലോകകപ്പാരവങ്ങള്‍ അവസാനിക്കുകയും ചെയ്തതോടെ ശാന്തമായ ഖത്തര്‍ തെരുവുകളും പരമ്പരാഗത സൂഖുകളുമൊക്കെ സാധാരണ നിലയിലേക്ക് മാറിയിരിക്കുന്നു.