Archived ArticlesUncategorized
ഫീല്‍ മോര്‍ ഇന്‍ ഖത്തര്‍ കാമ്പെയ്നുമായി ഖത്തര്‍ ടൂറിസം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ടൂറിസം തങ്ങളുടെ പുതിയ ”ഫീല്‍ മോര്‍ ഇന്‍ ഖത്തര്‍” കാമ്പെയ്ന്‍ ആരംഭിച്ചു. ഇത് രാജ്യത്തെ പ്രീമിയം ഡെസ്റ്റിനേഷന്‍ എന്ന നിലയിലും നന്നായി യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്കായി മിഡില്‍ ഈസ്റ്റിലെ മികച്ച തിരഞ്ഞെടുപ്പെന്ന നിലയിലും ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിടുന്നു. 2030-ഓടെ ആറ് ദശലക്ഷം സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിനുള്ള ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണ് കാമ്പയിന്‍.