വാണിമേല്‍ പ്രവാസി ഫോറം വോളിബോള്‍ ടൂര്‍ണമെന്റ് നാളെ

ദോഹ : ഖത്തറിലെ പ്രമുഖ ടീമുകളെ അണിനിരത്തി ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഏകദിന വോളിബോള്‍ ടൂര്‍ണമെന്റ് നാളെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു നവംബര്‍ 28 വെള്ളിയാഴ്ച ഒരു മണി മുതല്‍ മിസൈമീര്‍ ഹാമില്‍ട്ടന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഇന്‍ഡോര്‍ ഗ്രൗണ്ടിലാണ് ബില്‍ട്രസ്റ്റ് സ്മാഷ്-25 വോളിബോള്‍ മത്സരം നടക്കുന്നത്.
അമിഗോസ്, എംസിസി ഖത്തര്‍, ദോസ്താന ഖത്തര്‍, തുളുക്കൂട്ട ഖത്തര്‍, മര്‍ഹബ ഖത്തര്‍, ബര്‍വാ സിറ്റി സ്‌ട്രൈക്കര്‍സ്, മൗണ്ട് എവറസ്റ്റ് നേപ്പാള്‍, ശ്രീലങ്കന്‍ ഫ്രണ്ട്‌സ് ക്ലബ് തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ. പി അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും.
ആവേശകരമായ മത്സരങ്ങള്‍ കാണാന്‍ മുഴുവന്‍ കായിക പ്രേമികളെയും ക്ഷണിക്കുന്നതായും പ്രവേശനം സൗജന്യമായിരിക്കും എന്നും ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം പ്രസിഡണ്ട് മൊയ്തു ഒന്തത്ത്, ജനറല്‍ സെക്രട്ടറി തസ്നീം അലി, ട്രഷറര്‍ സുഹൈല്‍ കരിപ്പുള്ളില്‍ എന്നിവര്‍. അറിയിച്ചു.


