Archived Articles
മുസ്‌ലിം ലീഗ് നേതാവിന് സ്വീകരണം നല്‍കി
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലെത്തിയ കുറ്യാടി മണ്ഡലം മുസ്‌ലിം ലീഗ് സിക്രട്ടരി സി.കെ.അബു മാസ്റ്റര്‍ക്ക് കുന്നുമ്മല്‍ പഞ്ചായത്ത് കെ.എം.സി.സി. സ്വീകരണം നല്‍കി.
അരോമ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി. എം. അജ്മല്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കെ.എം.സി.സി. ഉപദേശക സമിതി അംഗം അഹമ്മദ് പാതിരിപ്പറ്റ ഉല്‍ഘാടനം ചെയ്തു.
പി.കെ.മുഹമ്മദ്, മിറാഷ് രയരോത്ത്, റസീം പി.എം, റമീസ് കെ.കെ, സാജിദ് കെ.പി.പ്രസംഗിച്ചു.ജനറല്‍ സിക്രട്ടറി ജോലി മാറി വിദേശത്ത് പോയതിനാല്‍ ചുമതല ഫവാസ് കെ.ടി.ക്ക് നല്‍കി.
സെക്രട്ടരി ഫവാസ് കെ.ടി. സ്വാഗതം പറഞ്ഞു.