ഗപാകിന് പൂര്‍ണ്ണ പിന്തുണ അറിയിച്ച് ഖത്തര്‍ വെളിച്ചം വെളിയങ്കോട്
അമാനുല്ല വടക്കാങ്ങര
ദോഹ. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ് വീണ്ടും ചോദ്യ ചിഹ്നമായി മാറുമ്പോള്‍ ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചര്‍സ് അസോസിയേഷന്‍ ഖത്തര്‍ ( ഗപാകിന്) പൂര്‍ണ്ണ പിന്തുണ അറിയിച്ച് ഖത്തര്‍ വെളിച്ചം വെളിയങ്കോട്.
റണ്‍വേയുടെ സാങ്കേതികത്വം പറഞ്ഞ് ഇവിടെ നിന്നും തിരിച്ചു വിട്ട വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ വീണ്ടും ഇങ്ങോട്ട് തിരിച്ചു കൊണ്ടു വരണമെങ്കില്‍ റണ്‍വേയുടെ വീതി കൂട്ടണം,
അല്ലെങ്കില്‍ റണ്‍വേയുടെ നിലവിലെ അളവില്‍നിന്നും നീളം കുറച്ച് റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ ( റസ) നീളം കൂട്ടി തുടര്‍ന്നു കൊണ്ടു പോവും.
അങ്ങനെ വന്നാല്‍ ചെറിയ വിമാനങ്ങളുടെ പരിമിതമായ സര്‍വീസില്‍ മാത്രം ഒതുക്കും പിന്നീട് കരിപ്പൂരിന്റെ ആകാശത്ത് നിന്ന് വിമാനങ്ങള്‍ പതുക്കെ പതുക്കെ അപ്രത്യക്ഷമാവും.
കരിപ്പൂരിന്റെ റണ്‍വേയിലേക്ക് ഇറങ്ങാതെ വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് പറക്കും.
ഇനി പഴയ പ്രതാപത്തോടെ കരിപ്പൂരില്‍ വലിയ വിമാനങ്ങളടക്കം വന്നു പോവണമെങ്കില്‍ അവസാന പ്രതീക്ഷയെന്നോണം റണ്‍വേ നീളം കൂട്ടാന്‍ കേന്ദ്ര വ്യോമയാന മന്ദ്രാലയം മുന്നോട്ടു വെച്ചിട്ടുള്ള പതിനാലര ഏക്കര്‍ ഭൂമി കേരള സര്‍ക്കാര്‍ ഏറ്റെടുത്തു കൊടുക്കണം. അതിന് പ്രദേശ വാസികള്‍ക്ക് മാന്യമായ നഷ്ട പരിഹാരം കൊടുക്കണം,
പല സമയങ്ങളിലും ഈ വിമാനത്താവളത്തിന്റെ പ്രൗഡി ആഗ്രഹിച്ച് വികസന ആവശ്യങ്ങള്‍ക്ക് ഭൂമി വിട്ടു നല്‍കിയവരാണ് സമീപ വാസികള്. ,
വെറും മൂന്നു മാസത്തില്‍ കുറവ് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. സമയം 2023 മാര്‍ച്ച് 23 ന് അവസാനിക്കും.
ഒരുപാട് സാങ്കേതികത്വങ്ങള്‍ ഇതിനിടയിലുണ്ട്.
എന്നിരുന്നാലും ഈ എയര്‍പോര്‍ട്ട് മലബാര്‍ പ്രവാസികളെ സംബന്ധിച്ച് സ്വന്തം വീട് പോലെയാണ്,
അത് നിലനില്‍ക്കണമെങ്കില്‍ ബഹുജന കൂട്ടായ്മയും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഉണ്ടാവണം,
അതിന് ഗള്‍ഫ് പ്രവാസികളായ നാം ഓരോരുത്തരും ഭാഗമാവണം.
ഏറെ സാമൂഹിക പ്രതിബദ്ധതയുള്ള ഈ വിഷയത്തില്‍ ഗപാഖ് നടത്തുന്ന ഏത് ഇടപെടലുകള്‍ക്കും ഖത്തര്‍ വെളിച്ചം വെളിയങ്കോടിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.