
സീലൈന്‍ മെഡിക്കല്‍ ക്ലിനിക്ക് നാളെ തുറക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: 2022/2023 ക്യാമ്പിംഗ് സീസണിനായി ഖത്തറിലെ സീലൈന്‍ ഏരിയയില്‍ സീലൈന്‍ മെഡിക്കല്‍ ക്ലിനിക്ക് നാളെ തുറക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. 13 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സീലൈന്‍ മെഡിക്കല്‍ ക്ലിനിക്ക് സീലൈന്‍, ഖോര്‍ അല്‍ ഉദൈദ് ക്യാമ്പര്‍മാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രയോജനപ്പെടും.
ക്യാമ്പിംഗ് സീസണിലുടനീളം വ്യാഴാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ശനിയാഴ്ചകളില്‍ വൈകുന്നേരം 5 മണി വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും