
ഖത്തറില്‍ കനത്ത മഴ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി കനത്ത മഴ പെയ്തു. രാത്രി പത്തു മണിയോടെയാരാംഭിച്ച മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. പുതുവര്‍ഷ സമ്മാനമായും അനുഗ്രഹ വര്‍ഷമായും വന്നെത്തിയ മഴ അന്തരീക്ഷത്തിന് കുളിരു പകര്‍ന്നു.
ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റുമുണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതിിനാല്‍ മഴയെ നേരിടുവാന്‍ അധികൃതര്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നതിനാല്‍ കാര്യമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.