Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2023 മാര്‍ച്ചില്‍ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലേക്ക് ഫുഡ് ആന്‍ഡ് ബിവറേജസ് ഔട്ട്ലെറ്റുകളെ ക്ഷണിച്ച് ഖത്തര്‍ ടൂറിസം

അമാനുല്ല വടക്കാങ്ങര

ദോഹ: 2023 മാര്‍ച്ചില്‍ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലേക്ക് ഖത്തര്‍ ടൂറിസം ഫുഡ് ആന്‍ഡ് ബിവറേജസ് ഔട്ട്ലെറ്റുകളെ ക്ഷണിക്കുന്നു.ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭക്ഷണം, പാനീയങ്ങള്‍, ഹോസ്പിറ്റാലിറ്റി ഓഫറുകള്‍ എന്നിവ ആഘോഷിക്കുന്ന വലിയ ആഘോഷമാണ് .
https://www.qatartourism.com/en/business-events/calendar-of-business-events/qatar-international-food-festival

ഭക്ഷ്യമേളയുടെ 12-ാമത് എഡിഷനില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഫുഡ് ആന്‍ഡ് ബിവറേജ് വെണ്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്യുകയും അവരുടെ സിആര്‍, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് എന്നിവ അറ്റാച്ചുചെയ്യുകയും വേണം. പരിപാടിയുടെ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഭക്ഷ്യമേളയുടെ മുന്‍ പതിപ്പ് 2021 ഡിസംബറില്‍ അല്‍ ബിദ്ദ പാര്‍ക്കിലാണ് നടന്നത്. മൂന്നാഴ്ചത്തെ ഫെസ്റ്റിവലില്‍ ഫുഡ് സ്റ്റാളുകള്‍, ഫുഡ് ട്രക്കുകള്‍, ലൈവ് കുക്കിംഗ് ഷോകള്‍, മാസ്റ്റര്‍ക്ലാസ്, പ്രദര്‍ശനങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്നു.

Related Articles

Back to top button