
ജോണ്‍സണ്‍ സാമുവലിന് ദാറുല്‍ ശര്‍ഖിന്റെ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ. മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി ദാറുല്‍ ശര്‍ഖിന്റെ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന ജോണ്‍സണ്‍ സാമുവലിന് ദാറുല്‍ ശര്‍ഖിന്റെ ആദരം. ഈയിടെ നടന്ന ചടങ്ങില്‍ അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് കമ്പനി ജോണ്‍സണ്‍ സാമുവലിനെ ആദരിച്ചത്.
പ്രിന്റിംഗ് മേഖലയില്‍ നീണ്ട നാല് പതിറ്റാണ്ടോളം പരിചയമുള്ള ആലപ്പുഴക്കടുത്ത് പാണ്ടനാട് സ്വദേശിയായ ജോണ്‍സണ്‍ സാമുവല്‍ ഇപ്പോള്‍ കോട്ടയത്താണ് താമസിക്കുന്നത്.