
ലോകത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ ഒന്നാമത്
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ ഒന്നാമത് .ഊക്ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് റാങ്കിംഗ് റിപ്പോര്‍ട്ടില്‍, 2022 നവംബറില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഖത്തര്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി, രാജ്യത്തിന് ഉയര്‍ന്ന മുന്നേറ്റം കാണിക്കുന്നു. ഖത്തറിലെ ശരാശരി ഡൗണ്‍ലോഡ് വേഗത 176.18 എംബിപിഎസും അപ്ലോഡ് വേഗത 25.13 എംബിപിഎസുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വേള്‍ഡ് കപ്പ് സമയത് ലക്ഷക്കണക്കിന് വിദേശികള്‍ ദോഹയിലെത്തിയെങ്കിലും ഇന്റര്‍നെറ്റ് വേഗതയില്‍ കുറവുണ്ടായില്ലെന്ന് മാത്രമല്ല വേഗത വര്‍ധിക്കുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പട്ടികയില്‍ യൂ.എ.ഇക്കാണ് രണ്ടാം സ്ഥാനം